Saturday, 24 October 2020

Kudumbashree Careers



 ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷിക്കാം


കുടുംബശ്രീ: ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ.നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1.നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി.ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി.ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം.പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ.ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്


കൊല്ലം ജില്ലാ കുടുംബശ്രീ മിഷനില്‍ എന്‍ ആര്‍ എല്‍ എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 


പ്രായം 20 നും 35 നും ഇടയില്‍. 


അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. 


ഒരു വര്‍ഷത്തേക്ക് താത്കാലികമായാണ് നിയമനം.


പരീക്ഷ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡി ഡി സഹിതം അപേക്ഷ നവംബര്‍ 23ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. 

വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474-2794692.