താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) ആശുപത്രി വികസനസമിതി മുഖേനെ ഡ്രൈവര്‍ കം ഹെല്‍പ്പര്‍, ക്ലര്‍ക്ക് തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
ഡ്രൈവര്‍ കം ഹെല്‍പ്പര്‍
ക്ലര്‍ക്ക്
പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) യില്‍ ഒക്ടോബര്‍ 30 രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 27ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി, പാറേമാവില്‍, ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം.
ക്ലര്‍ക്ക് തസ്തികില്‍ അപേക്ഷിക്കുന്നവര്‍ മലയാളം കമ്പ്യൂട്ടിംഗ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്കേ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സാധിക്കു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വേണം കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9447383362